'ലോക ഭിന്ന ശേഷി ദിനം' വൈവിധ്യമാർന്ന പരിപാടികളുമായി സമഗ്ര ശിക്ഷ കേരളം
തിരുവനന്തപുരം - ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 സമുചിതമായി ആചരിച്ചു സമഗ്ര ശിക്ഷ കേരളം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘടനം ചെയ്തു. മറ്റു ജില്ലകളിൽ എംഎൽഎ മാരും , എം പിമാരുമാണ് ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്. സംസ്ഥാനത്തെ 168 ബിആർസികളിലും വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറിയത്. മിക്ക കേന്ദ്രങ്ങളിലും ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് അരങ്ങേറി. " leadership and participation of persons with disabilities towards an inclusive , accessible and sustainable post - covid 19 world " എന്നതായിരുന്നു ഇക്കൊല്ലത്തെ ഭിന്നശേഷി ദിനാചരണ ആപ്തവാക്യം.