' സുരീലിഹിന്ദി ' ജില്ലാതല ഭാഷാ പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി
കാസർഗോഡ് (ബേക്കല്‍) - ഹിന്ദി ഭാഷയോട് താല്പര്യം ജനിപ്പിക്കുന്നതിനോടൊപ്പം കുട്ടികളുടെ ഭാഷാനൈപുണി, സാഹിത്യാഭിരുചി, സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ വികസിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന സുരീലി ഹിന്ദി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. പാലക്കുന്ന് ബേക്കല്‍ ബിആര്‍സി ഹാളില്‍ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പരിശീലന് കെ.വി.രാജേഷ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.രവീന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ നാരായണ ഡി സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍. കെ. എം സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് കെ.പി. നന്ദിയും പറഞ്ഞു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാതല പരിശീലനത്തിന് ശേഷം ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും അടുത്ത ദിവസങ്ങളാലായി പരിശീലനം നല്‍കും.