ഏകദിന ശില്പശാല നടത്തി
ഹോസ്ദുർഗ് :-സമഗ്ര ശിക്ഷാ പദ്ധതികൾ വിശദീകരിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ജനപ്രതിനിധികൾക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർവഹണ ഉദ്യോഗസ്ഥന്മാർക്കും ഏകദിന ശില്പശാല ഹോസ്ദുർഗ് ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നഗര സഭ ചെയർ പേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടന്ന പ്രാദേശിക ചരിത്ര രചനാ മത്സര വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാന ദാനംനടത്തി.സമഗ്രശിക്ഷ പ്രൊജക്റ്റ് കോഓർഡിനേറ്റർ പി രവീന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.
കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, കോടോം ബേളൂർ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ, മടിക്കൈ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ പദ്മനാഭൻ, പനത്തടി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ, സെക്രട്ടറിമാരായ ഫിറോസ്ഖാൻ, ബാലകൃഷ്ണൻ, കാര്യനിർവഹണ ഉദ്യോഗസ്ഥന്മാരായ ജോയ്, ഗോപി, സത്യൻ ജോസഫ്, രാജി എന്നിവർ പങ്കെടുത്ത യോഗത്തിൽ ഹോസ്ദുർഗ് എ ഇ ഒ കെ ടി ഗണേഷ്കുമാർ അധ്യക്ഷനായിരുന്നു.ബ്ലോ ക്ക് കോഓർഡിനേറ്റർ വിജയലക്ഷ്മി കെ പി സംസാരിച്ചു. യോഗത്തിന് ലതിക എ നന്ദി രേഖപ്പെടുത്തി