ഭിന്നശേഷി കുട്ടികളുടെ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട- കാട്ടാക്കട ബി ആർ സി പരിധിയിലുള്ള ഭിന്നശേഷി കുട്ടികളുടെ മെഡിക്കൽ ക്യാമ്പ് സമഗ്ര ശിക്ഷാ കേരളവും KSSM സംയുക്തമായി കാട്ടാക്കട PRWHSSയിൽ നടന്നു .നിരവധി കുട്ടികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കാളികളായി . ജില്ലാ പഞ്ചായത്ത് അംഗം.വി.രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. BPC ശ്രീകുമാർ , നെയ്യാറ്റിൻകര മെഡിക്കൽ സൂപ്രണ്ട് N.വത്സല, UDlD സംസ്ഥാന കോഡിനേറ്റർ(KSSM) അമൽ, HM ഗിൽഡ (PRWHടട കാട്ടാക്കട) പ്രിൻസിപ്പൽ സുചിത (PRWHSS കാട്ടാക്കട) എന്നിവർ ആശംസകളർപ്പിച്ചു. തിരുവനന്തപുരം DPC N. രത്നകുമാർ, DPO രശ്മി T.L എന്നിവർ സന്നിഹിതരായിരുന്നു.