കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ- ക്രിയാത്മക നിർദ്ദേശങ്ങളുമായി റാന്നി ഉപജില്ല.
പത്തനംതിട്ട (റാന്നി) : കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ബ്ലോക്ക് തല സമൂഹ ചർച്ച ജനപ്രതിനിധികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. റാന്നി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചർച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ജേക്കബ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് മുഖ്യപ്രഭാഷണം നടത്തി.റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ പ്രകാശ്, ഷൈനി മാത്യൂസ് ( വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ, അങ്ങാടി പഞ്ചായത്ത്) ഗീതാ സുരേഷ്( വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ, റാന്നി )ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ, ജനപ്രതിനിധികളായ മന്ദിരം രവീന്ദ്രൻ(റാന്നി ), ടി കെ രാജം, അജിതാ റാണി (പെരുനാട് ) സന്ധ്യാദേവി (റാന്നി), പ്രഥമാധ്യാപിക ബിജി കെ നായർ, ബിനു കെ സാം എന്നിവർ സംസാരിച്ചു. ഡയറ്റ് ഫാക്കൽറ്റി ഡോക്ടർ കെ.കെ ദേവി വിഷയാവതരണം നടത്തി. റാന്നി ബിപിസി ഷാജി എ.സലാം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജോജോ കോവൂർ, പ്രൊഫസർ മോഹൻരാജ്, കവി ചന്ദ്രമോഹൻ, സജി ജോൺ, അനിത മെറാൾഡ്,അമ്പിളി, രാജം ടീച്ചർ, ടി കെ ജയിംസ്, സുധ ഭാസി, റെജി തോമസ്, സുനിൽ മാത്യു, ജയശ്രീദേവി, ഷാജി തോമസ് എന്നിവർ വിവിധ ഗ്രൂപ്പുകളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് അവതരിപ്പിച്ചു.