വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'തണൽവഴി' എന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
കുട്ടികൾ വച്ചു പിടിപ്പിക്കുന്ന വൃക്ഷതൈകൾക്ക് കുട്ടികളുടെ തന്നെ പേരിടാം,ആ വൃക്ഷതൈകൾ കുട്ടികൾ തന്നെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷൻ ആയിരുന്നു.പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐ എ എസ് സന്നിഹിതനായിരുന്നു.ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കരകുളം ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രിമാർ വൃക്ഷതൈകളും നട്ടു.