മൗലികതയുടെ രചനാതാളവുമായി കണ്ണൂരിൻറെ കുഞ്ഞെഴുത്തുകൾ..
കണ്ണൂർ: കൊച്ചു കൂട്ടുകാർ ഭാവനയുടെ ആകാശങ്ങളിലൂടെ സഞ്ചരിച്ച് രൂപപ്പെടുത്തിയതാണ് കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ. മൗലികമായ ചിന്തകൾക്ക് അച്ചടിമഷി പുരണ്ടപ്പോൾ കുട്ടികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒഴിവു ദിവസമായ ഞായറാഴ്ചയായിട്ടു പോലും സ്വന്തം രചനയുടെ പ്രകാശനത്തിനായി നിരവധി കുട്ടികൾ പയ്യാമ്പലംഗസ്റ്റ് ഹൗസിൽ എത്തിയിരുന്നു. കുഞ്ഞെഴുത്തിന്റെ സർഗ സമ്പന്നത അടയാളപ്പെടുത്തി കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിപ്രകാശനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ ഗ്രന്ഥാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വായനച്ചങ്ങാത്തം വായനശാലയിൽ എന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് പുസ്തകം തയ്യാറാക്കിയത്. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഗ്രന്ഥാലയങ്ങളിൽ തയ്യാറാക്കിയ രചനകളിൽ നിന്നും തെരഞ്ഞെടുത്ത സൃഷ്ടികളാണ് പുസ്തകത്തിൽ . ജില്ലയിലെ 56 കുട്ടികളുടെ രചനകളിതിലുണ്ട്..