സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം മന്ത്രി. വി. ശിവൻകുട്ടി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം മന്ത്രി. വി. ശിവൻകുട്ടി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ തിരുവനന്തപുരം ജില്ലയാണ് പൂജപ്പുര മണ്ഡപത്തിന് സമീപം ദിനാചരണ ചടങ്ങ് സംഘടിപ്പിച്ചത്. ദിനാചരണത്തിന് എത്തിചേർന്ന വിഭിന്ന ശേഷിയുള്ള കുട്ടികളെ മന്ത്രി അഭിനന്ദിച്ചു. പ്രകൃതിയോട് ഇണങ്ങുന്നതിനും വരും തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ കരുതാനും കുട്ടികൾക്കും മറ്റുള്ളവർക്കും ദിനാചരണം ഉപകരിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ജില്ലയിലെ 91 കേന്ദ്രങ്ങളിൽ ' ഈ തണലിൽ ഇത്തിരി നേരം' ദിനാചരണം സംഘടിപ്പിച്ചു. ഭിന്നശേഷി മേഖലയിലെ വിദ്യാർത്ഥികളും അവർക്ക് പിന്തുണ നൽകുന്ന രക്ഷിതാക്കളും , അധ്യാപകരും പൊതുവിദ്യാലയങ്ങളിലെ കുട്ടികളും വിദ്യാഭ്യാസ പ്രവർത്തകരും വിവിധയിടങ്ങളിൽ നടന്ന ദിനാചരണത്തിൽ പങ്കെടുത്തു. കർഷകരേയും പരിസ്ഥിതി പ്രവർത്തകരേയും വിവിധയിടങ്ങളിൽ കുട്ടികൾ ആദരിച്ചു. ജനപ്രതിനിധികൾ പരിസ്ഥിതി പ്രവർത്തകർ, സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ ദിനാചരണ ചടങ്ങിൽ പങ്കെടുത്തു. എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എസ്.വൈ. ഷൂജ, ഡി പി സി ജവാദ് എസ്, പ്രോഗ്രാം ഓഫീസർ ശ്രീകുമാരൻ ബി , ബി.പി.സി വിദ്യാ വിനോദ് തുടങ്ങിയവർ സംസാരിച്ചു.