ഭിന്നശേഷി കുട്ടികൾക്ക് ഡോക്ടർ മാമനായി ചവറ എം എൽ എ
കൊല്ലം(ചവറ ) - ഭിന്നശേഷി കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരളയുടെ ചവറ ബി ആർ സി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗതുകം അടക്കാനായില്ല. കാരണം കുട്ടികളെ പരിശോധിക്കാൻ തയാറായി ഇരിക്കുന്നത് അവരുടെ പ്രിയപ്പെട്ട എം എൽ എയും ഡോക്ടറുമായ സുജിത് വിജയൻ പിള്ളയെ ക്യാമ്പിൽ കണ്ടതുകൊണ്ടു തന്നെ . ബി ആർ സി പരിധിയിൽ നിന്ന് എത്തിയ 45 കുട്ടികളുടേയും ആരോഗ്യ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കി രോഗ നിർണയം നടത്തുവാൻ ക്യാമ്പിന് കഴിഞ്ഞു . ഇ എൻ ടി ഡോക്ടർ കൂടിയായ എം എൽ എ ആയിരുന്നു മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനവും നിർവഹിച്ചത്. ചവറ എഇഒ എൽ .മിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി പി സി സ്വപ്ന എസ് കുഴിതടത്തിൽ സമഗ്ര ശിക്ഷ പ്രവർത്തകർ , ഡോക്ടർമാരായ റോണിഷ്, നീതു സുരേഷ് ബാബു തുടങ്ങിയവരും പങ്കെടുത്തു