പാഠം ഒന്നേ.. വർണ്ണ കുടകകൾ നിരന്നു.. നവാദ്ധ്യായം കുറിക്കാൻ കുരുന്നുകൾ പൊതുവിദ്യാലയങ്ങളിലേക്ക്
ആദ്യ അക്ഷരം നുകരാൻ അറിവിൻ മലർവാടിയിലെത്തിയ കുഞ്ഞു പൂമ്പാറ്റകളുടെയെല്ലാം മുഖത്ത് സന്തോഷമായിരുന്നു. കരച്ചിലും വഴക്കുമൊക്കെ പണ്ട് . ഇപ്പോൾ കളി ചിരിയും സ്പോട്ടിലെ നടനവും ഒക്കെയാണ് പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളുടെ ഭാവം. വണ്ണക്കടലാസിൽ ഒരുക്കിയ കിളികളുടെയും മുയലിന്റെയും മയിലിന്റെയും ഒക്കെ കിരീടമണിഞ്ഞ് പുത്തൻ യൂണിഫോം ധരിച്ചാണ് എല്ലാവരും എത്തിയത്. ബലൂണുകളും കളിക്കോപ്പുകളും എല്ലാം ആയി പുതിയ ചങ്ങാതിമാരെ പരിചയപ്പെടുന്ന തിരക്കിനിടയാണ് മുഖ്യമന്ത്രി അപ്പൂപ്പൻ പുതിയ ബാഗും പഠനോപകരണങ്ങളുമായി വന്നത്. സമ്മാനമായി കിട്ടിയ ബാഗിലെ കാർട്ടൂൺ കഥാപാത്രങ്ങളുടെ വിശേഷം പറച്ചിലായി പിന്നെ.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ്
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷ്യനായിരുന്നു.