പത്തനംതിട്ട (ബി ആർ സി കോഴഞ്ചേരി) : ജൈവ കൃഷിയുടെ ഭാഗമായി കോഴഞ്ചേരി ബി. ആർ. സി. യിലെ ഹോം ബെയ്സ്ഡ് കുട്ടി ആഞ്ജനയുടെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് എസ്. എസ്. കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ലെജു പി. തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസർ പ്രകാശ് എ. കെ., ബിപിസി ഷിഹാബുദ്ദീൻ എസ്. എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കോഴഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ആഞ്ജനേയ അതേ സ്കൂളിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായ സബിതാ ബാലന്റെ നേതൃത്വത്തിലാണ് കൃഷിചെയ്തത്.