ചിത്രരചനയിൽ തിളങ്ങി ധ്രുവ്
കൊല്ലം (ബിആർസി കൊല്ലം ) : സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ജൂനിയർ ചിത്രരചന വിഭാഗത്തിൽ താരമായത് കൊല്ലം സബ് ജില്ലയിലെ ഗവ: വള്ളിക്കീഴ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ധ്രുവ് അരുണാണ്. പ്രകൃതിയും വീടും എന്ന ചിത്രരചന വിഷയത്തിൽ ആദ്യ ശ്രമത്തിൽ തന്നെ മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിലെ ധ്രുവ് അരുൺ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിത്രരചന പഠിച്ചിട്ടില്ലാത്ത ധ്രുവ്,അമ്മ കവിത ആശയ്ക്കും കൊല്ലം ബിആർസി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ സുജ എസിനും ഒപ്പമാണ് മത്സരവേദിയിൽ എത്തിയത്.വീട് വരയ്ക്കുന്നതിനിടയിൽ,അധ്യാപിക വീടിന് മുന്നിൽ ഒരു നായയെ കൂടി വരച്ചു കൂടെ എന്നതിന് നായയെ രാവിലെ അഴിച്ചുവിട്ടിരിക്കുകയാണെന്നായിരുന്നു ധ്രുവിന്റെ ചിരിയോടുള്ള മറുപടി.