പഠന വിസ്മയമൊരുക്കി ആലപ്പുഴയിലെ ' വർണ്ണക്കൂടാരം '
ആലപ്പുഴ: പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണതയും മികവും ഉറപ്പാക്കാൻ സമഗ്ര ശിക്ഷ കേരള ആലപ്പുഴ ജില്ലയിൽ നടപ്പാക്കിയ പ്രീ സ്കൂൾ ശാക്തീകരണപദ്ധതിയാണ് വർണ്ണക്കൂടാരം. ധാരാളം സ്കൂളുകളിൽ വർണക്കൂടാരം പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറികൾ സജ്ജമായി കഴിഞ്ഞു.ആലപ്പുഴ ജില്ലയിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരി ഗവൺമെന്റ്ൽ എച്ച് എസ് എസ് ൽ നടന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആലപ്പുഴ എം. എൽ. എ. ചിത്തരജ്ഞൻ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു . അമ്മയും കുഞ്ഞും ശില്പം ഉൾപ്പെടുന്ന ഹരിത ഉദ്യാനം, വിശാലമായ കളിയിടം, ശിശു സൗഹൃദ ഇരിപ്പിടങ്ങൾ, കുട്ടികളെ ആകർഷിക്കുകയും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകൾ വികസിപ്പിക്കുകയും ചെയ്യുന്ന ചുമർചിത്രങ്ങൾ വർണ്ണ ക്കൂടാരത്തിന്റെ പ്രത്യേകതയാണന്നും , ഇവിടെ നിന്നും കിട്ടുന്ന പഠനാനുഭവങ്ങൾ കുട്ടികളെ പുതിയ പഠന ചിന്തകളിലേൽക്കും മാനവികതയിലേക്കും തുടർ പഠനത്തിലേക്കും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ എല്ലാം തന്നെ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറ പ്രീ പ്രൈമറി തലമാണ്. പ്രീ പ്രൈമറികൾ കൂടി മികവിന്റെ കേന്ദ്രങ്ങൾ ആയെങ്കിൽ മാത്രമേ സമഗ്രമായ വികസനം സാധ്യമാകൂ. ജില്ലാ പ്രൊജക്റ്റ് കോ-ഓർ ഡിനേറ്റർ രജനീഷ് യോഗത്തിൽ സ്വാഗതം ആശംസിച്ചു കൊണ്ട് പറഞ്ഞു. ജില്ലാ പ്രോഗ്രാം ഓഫീസർ സിന്ധു പി. എ. പദ്ധതി വിശദീകരണവും നടത്തി. ചേർത്തല D. E. O. ശ്രീകല മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ മെമ്പർ അഡ്വക്കേറ്റ് R. റിയാസ് വർണ്ണക്കൂടാരത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച കലാകാരന്മാരെ ആദരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ . വിൻസന്റ്, സുധീഷ്, ചേർത്തല A.E.O. പി. കെ. ശൈലജ, ചേർത്തല ബി.പി.സി. സൽമോൻ ടി. ഓ., മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂമൈലത്ത്, സ്കൂൾ എസ്. എം. സി. ചെയർമാൻ സി. എച്ച്. റഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .