പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങളുടെ( SKILL DEVELOPEMENT CENTERS ) പ്രവർത്തന പദ്ധതി വിലയിരുത്താൻ എസ് എസ് കെ സംസ്ഥാന കാര്യാലയത്തിൽ യോഗം ചേർന്നു . പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐഎഎസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ ഡയറക്ടർമാർ അടക്കം പൊതുവിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കാളികളായി.